പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറു സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്കു തുടക്കമായി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ശിൽപ്പശാല ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. വിജയകരമായി നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തുകയും ആശയങ്ങൾ ക്രോഡീകരിച്ച് തുടർ ആസൂത്രണ – നയ രൂപീകരണ പ്രവർത്തനങ്ങൾ സജ്ജമാക്കുകയുമാണു ശിൽപ്പശാലയുടെ ലക്ഷ്യം.
