കൊല്ലം: കാൽ വഴുതി തോട്ടിൽ വീണ് യുവാവ് മരിച്ചു. മുല്ലക്കര കോലിഞ്ചി കുന്നുംപുറത്ത് വീട്ടിൽ അഖിൽ(ചന്തു 27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടാണ് അപകടം. തോട്ടിലേക്ക് അഖിൽ കാൽ വഴുതി വീഴുകയായിരുന്നു. ഒഴുക്കിൽ മുങ്ങിത്താഴ്ന്ന യുവാവിനെ വട്ടത്താമര പാലത്തിന് സമീപം വച്ച് നാട്ടുക്കാർ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
