എഴുകോൺ : രണ്ടാലുംമൂട് ബവ്കോ ചില്ലറ വിൽപന ശാലയ്ക്കു സമീപം ശ്രീപൂരത്തിൽ ബാലമുരുകന്റെ വീട് കുത്തിത്തുറന്ന് 25 പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയായ തിരുവനന്തപുരം കാട്ടാകട സ്വദേശിയായ അജയ് യെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ഫാന്റം പൈലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരങ്ങളും 2 ലാപ് ടോപ്പ്കളും ഒരു ഡിജിറ്റൽ ക്യാമറയുമാണ് മോഷണം പോയിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ വർക്കല സ്വദേശി വിഷ്ണുവിനെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എഴുകോൺ ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശ് , എസ്. ഐ അനീസ്, എസ്. ഐ ഉണ്ണികൃഷ്ണപിള്ള, എസ്.സി.പി.ഒ. മാരായ പ്രദീപ് കുമാർ , ഗിരീഷ് കുമാർ , സി.പി.ഒ. മാരായ വിനയൻ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
