കൊട്ടാരക്കര: നിരവധി അബ്കാരി, അടിപിടി കേസ്സുകളിലെ പ്രതി വെട്ടിക്കവല നടുകുന്ന് സന്തോഷ് ഭവനില്‍ സന്തോഷ്(38) നെ 2 കിലോ കഞ്ചാവുമായി കൊട്ടാരക്കര പോലീസും, ഷാഡോ പോലീസും ചേര്‍ന്ന് വെട്ടിക്കവലയില്‍ നിന്നുംപിടികൂടി.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ ഐ.പി.എസി ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. തമിഴ്നാട്ടിലെ തേനിയിൽ നിന്നും കൊല്ലം ജില്ലയുടെ വിവധ സ്ഥലങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നു പ്രതി.
കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ ജേക്കബിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ബി. ഗോപകുമാർ, ക്രൈം എസ്.ഐ അരുൺ, ജി എ എസ് ഐ രാധാകൃഷ്ണൻ, ഷാഡോ എസ്. ഐ എസ്.ബിനോജ് അഗംങ്ങളായ എ.സി ഷാജഹാൻ, കെ. ശിവശങ്കരപിള്ള, ബി.അജയകുമാർ, ആഷിർ കോഹൂർ, കെ.കെ രാധാകൃഷ്ണപിള്ള എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.