കുന്നിക്കോട് : വിളക്കുടി പാപ്പരംകോട് സ്ഥാപിച്ചിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് തകർക്കാൻ കൂട്ടുനിൽക്കുകയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയായ വിളക്കുടി വില്ലേജിൽ ധർമ്മപുരി ആലിയാട്ട് മേലേതിൽ സനോജ് (29) നെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. 15-03-2022 ാം തീയതി രാത്രി തന്റെ പുരയിടത്തിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതിന്റെ വിരോധത്താൽ ഒന്നാം പ്രതി സാമുവൽ ചുറ്റിക ഉപയോഗിച്ച് ഇലക്ട്രിക് പോസ്റ്റ് അടിച്ചു തകർക്കുകയും ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ KSEB ഉദ്യോഗസ്ഥരെ സാമുവലും സനോജും ചേർന്ന് തടയുകയും അസഭ്യവർഷം നടത്തുകയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തു. വിളക്കുടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ പരാതിയിന്മേൽ കുന്നിക്കോട് പോലീസ് കേസെടുത്ത് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് രണ്ടാം പ്രതി സനോജിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സനോജ് മറ്റു നിരവധി കേസുകളിലും പ്രതിയാണ്. കുന്നിക്കോട് ഇൻസ്പെക്ടർ പി. ഐ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ഫൈസൽ , എ.എസ്.ഐ ലാലു, സി.പി.ഒ മാരായ സജു, അഭിലാഷ്, സൻലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
