കൈപ്പമംഗലം | കൂരിക്കുഴി ജുമാ മസ്ജിദ് ദർസ് വിദ്യാർത്ഥി സംഘടന മുഹയിസ്സുന്ന: സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദർസ് വിദ്യാർത്ഥി ഫെസ്റ്റ് ലിട്രോസോ -2022ന് തുടക്കമായി.
മസ്ജിദ് ഹാളിൽ നടന്ന ഉദ്ഘാടന സംഗമം മഹല്ല് ഖത്തീബ് ഹാഫിസ് സഈദ് അഹ്സനി ഒതളൂരിന്റെ അധ്യക്ഷതയിൽ മഹല്ല് പ്രസിഡണ്ട് സിറാജുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറൽ സെക്രട്ടറി കെ കെ ഹംസ, ട്രഷറർ ശംസുദ്ദീൻ വൈസ് പ്രസിഡണ്ട് കാസിം, മെമ്പർമാരായ അലി, മുഹമ്മദ്, അബ്ദുള്ളക്കുട്ടി, ഷാഹുൽ ഹമീദ്, സിദ്ദീഖ് ഹാജി, അഷ്റഫ് താനത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യു എ റഷീദ് അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ ഓങ്ങല്ലൂർ സ്വാഗതവും മുബഷിർ ഇ കെ നന്ദിയും പറഞ്ഞു.
മസ്അല ടോക്ക്, വ്ളോഗ്, സ്പെല്ലിംഗ് ബീ, കാലിഗ്രഫി, ഖവാലി, മാലപ്പാട്ട്, ബുർദ പാരായണം തുടങ്ങി 42 വിവിധ മത്സര ഇനങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ദർവേശീസ് ,കർദേശീസ് എന്നീ രണ്ട് ഗ്രൂപ്പുകളായി 25ലധികം മത്സരാർത്ഥികൾ മാറ്റുരക്കുന്ന ഫെസ്റ്റ് ഞായറാഴ്ച വൈകിട്ട് എട്ടു മണിക്ക് സമാപിക്കും.
