കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്. അനില്‍. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ തലത്തില്‍ ഏറെ പ്രാധാന്യം ഉള്ള കായിക ഇനമാണ് ഹോക്കി. അതു കൊണ്ടാണ് ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന്റെ ജന്മദിനം തന്നെ കായിക ദിനമായി ആചരിക്കുന്നത്.
