കൊട്ടാരക്കര. നഗരസഭയ്ക്ക് ഉള്ളിലും സമീപ പഞ്ചായത്തുകളിലും വ്യാപകമായ രീതിയിൽ ആണ് കുന്നുകൾ ഇടിച്ചു നിരത്തി വലിയ ടിപ്പറുകളിൽ മണ്ണ് കടത്തിക്കൊണ്ടുപോകുന്നത് പതിവാക്കിയിരിക്കുന്നുത്. അതോടൊപ്പം വ്യാപകമായ നിലംനികത്തൽ നടന്നുവരുന്നു. നടപടി എടുക്കാത്ത ഉദ്യോഗസ്ഥ നടപടിയിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു. മണ്ണെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്ന എൽഡിഎഫും ബിജെപിയും ആണ് കൊട്ടാരക്കരയിൽ മണ്ണുമാഫിയ്ക്ക് പരവതാനി വിരിച്ചു സഹായിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.. മണ്ണെടുപ്പിന് സർക്കാർ സഹായം എൽഡിഎഫും. പ്രാദേശികമായ സഹായം ബിജെപിയും ചെയ്തുവരുന്നു.. അതുകൊണ്ട് ഇത്തരം പ്രസ്താവനകൾ നടത്തി ജനങ്ങളെ വിഡ്ഢികൾ ആക്കരുത്. വികസന പ്രവർത്തനങ്ങൾ എല്ലാം മുടങ്ങി കിടക്കുന്നു യാതൊരു നടപടിയും ഭരണസമിതി ചെയ്യുന്നില്ല. എംഎൽഎ വിചാരിച്ചാൽ ഉടൻ തീരുന്ന പ്രശ്നമാണ് മണ്ണ് കടത്ത്. എന്നാൽ ധനമന്ത്രി കൂടിയായ എംഎൽഎ മൗനവ്രതത്തിലാണ്. ഈ മൗനം ജനങ്ങൾക്ക് അല്ല മണ്ണു മാഫിയയെ സഹായിക്കാനാണ് എന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. റൂറൽ എസ് പിക്ക് പരാതി കൊടുത്തിട്ട് ഒരു ആഴ്ചയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അനധികൃതമായി വയലിൽ മണ്ണിട്ട് നടപടിക്കെതിരെ കേസെടുക്കണമെന്നു മണ്ണ് ഇട്ട് വരെ കൊണ്ടുതന്നെ മണ്ണ് നീക്കം ചെയ്യിക്കണം എന്നും കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. സത്യസന്ധമായി അന്വേഷിച്ചാൽ ഒരാഴ്ച കൊണ്ട് മണ്ണ് മാഫിയയുടെ ഏജന്റ് മാരെ പുറത്തുകൊണ്ടുവരാൻ കഴിയും. ഇനിയും നടപടി സ്വീകരിച്ചിട്ടില്ല എങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കൊട്ടാരക്കര ബ്ലോക്ക് പ്രസിഡണ്ട് കെ ജി അലക്സ് അറിയിച്ചു
