ഹൈദരാബാദ്∙ കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നിക്ഷേപക സംഗമത്തിൽ തെലങ്കാനയിലെ വ്യവസായ സമൂഹത്തിന്റെ മികച്ച പങ്കാളിത്തം. ഫാർമ, റിയൽ എസ്റ്റേറ്റ്, നിർമാണരംഗം, അടിസ്ഥാന സൗകര്യ വികസനം, ഐടി എന്നീ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ അൻപതോളം പ്രതിനിധികൾ പങ്കെടുത്തു.
