കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ചു. മെഴുകുതിരി തെളിയിച്ചും ചിത്രങ്ങൾക്കു മുന്നിൽ പുഷ്പങ്ങളർപ്പിച്ചുമാണ് വീര ജവാൻമാരെ ആദരിച്ചത്. ലൈബ്രറി ഭാരവാഹികളായ സി.കെ.നാരായണൻ, കെ.ആനന്ദൻ, ആർ.വാസുദേവൻ പിള്ള, പ്രസേനൻ നായർ, അംബിക, ബിന്ദു എന്നിവർ നേതൃത്വം നൽകി.
