20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകൾ ഉദ്യോഗാർഥികൾക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
ആയിരത്തിലധികം തൊഴിൽദാതാക്കളും 50000-ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്ട്രേഷൻ മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും.തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം. തൊഴിൽ മേളകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂർ ജില്ലകളിൽ നിയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു. തുടർന്നുള്ള ജോബ് ഫെയർ നടത്തപ്പെടുന്ന ജില്ലകൾ, തീയതി സെന്റർ എന്നിവ താഴെ പറയുന്നു.