ദേശീയ സിവിൽ ഡിഫൻസ് ആൻഡ് ഹോംഗാർഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സിവിൽ ഡിഫൻസ് ഹോം ഗാർഡ്സിന്റെ പരേഡ് നടന്നു.പി ബാലചന്ദ്രൻ എംഎൽഎ വളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന്റെ സുരക്ഷയ്ക്കായി സ്ത്യുത്യർഹ സേവനം കാഴ്ചവെക്കുന്ന കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സിവിൽ ഡിഫൻസും ഹോം ഗാർഡ്സും കോവിഡ് കാലത്ത് സംസ്ഥാനത്തിന് നൽകിയ സേവനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് എം എൽ എ പറഞ്ഞു.
