സംസ്ഥാനത്ത് 6450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പ്രത്യേകത 30 ശതമാനം വനിതകളെ ഇതിൽ ഉൾപ്പെടുത്തിയെന്നതാണ്. അപകടപ്രദേശങ്ങളിലെ കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിന് ഇത് വലിയ സഹായമാണ്.
