സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്കൂൾ, കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
