തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.രണ്ടു ദിവസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ പെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് ശക്തമായ മഴയുണ്ടായിരുന്നു. പ്രദേശത്തെ ചില വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
