തിരുവനന്തപുരം: ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു. ട്രാഫിക് എസ്ഐ അനില്‍കുമാര്‍ ഓടിച്ച കാറാണ് റോഡരുകില്‍ നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച രാത്രി 8.30ന് തിരുവനന്തപുരം പട്ടത്തുവച്ചാണ് സംഭവം. എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
