കൊട്ടാരക്കര: വിലകൂടിയ ബൈക്കുകളിൽ ചീറിപ്പായുന്നതിൽ അധികവും ലൈസൻസില്ലാത്ത വിദ്യാർത്ഥികളണെന്ന് സർവ്വേ റിപ്പോർട്ടുമായി റൂറൽ ജില്ലാ പോലീസ്. ഇതിനെ തുടർന്ന് പോലീസ് വാഹന പരിശോധന ശക്തം ആക്കിയിട്ടുണ്ട്.
ലൈസൻസില്ലാതെ ആഡംബര ബൈക്കിൽ എത്തുന്ന വിദ്യാർത്ഥികളുടെ ബൈക്കുകൾ കോടതിയിൽ ഏൽപ്പിക്കാൻ നടപടി തുടങ്ങി. ഏല്ലാ വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് റൂറൽ എസ്.പി ബി.അശോകൻ അറിയിച്ചു. ട്രാഫിക്ക് ചുമതലയിലുള്ള പോലീസ് ഓഫീസർമാരെ ഉപയോഗിച്ച് നടത്തിയ സർവ്വേയിലാണ് വിവരം ലഭിച്ചത്. ഹൈയർ സെക്കൻ്ററി വിദ്യാർത്ഥികളാണ് ഏറെയും ബൈക്കുകളിൽ എത്തുന്നത്. ഇവരിൽ ആർക്കും ലൈസൻസില്ല. സ്കൂളുകളിലും സ്കൂളുകളുടെ പരിസരത്തെ വീടുകളിലുമായാണ് ബൈക്കുകൾ സൂക്ഷിക്കുക. പോലീസ് സ്കൂൾ പരിസരത്തെ വീടുകളിലും പരിശോധന നടത്തും.