ദീപാവലി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി അയോദ്ധ്യയില്‍ എത്തിയേക്കും.. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം അയോദ്ധ്യയിലെത്തും. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സരയൂ നദിയുടെ തീരത്ത് റാം കീ പൗദിയില് 7.5 ലക്ഷം മണ്‍വിളക്കുകള്‍ തെളിച്ച് ഗിന്നസ് റെക്കോര്‍ഡ് തിരുത്താനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക റെക്കോര്‍ഡ് മറികടക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിനായി 7000 ത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.