കുവൈത്ത് സിറ്റി: ഒക്ടോബര്‍ മൂന്നുമുതല്‍ കുവൈത്തിലെ പ്രധാന റോഡുകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് വിലേക്കര്‍പ്പെടുത്തി. ട്രാഫിക് ആന്‍ഡ് ഓപറേഷന് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് അറിയിച്ചതാണിത്.
ഫസ്റ്റ് റിങ് റോഡ്, ഫോര്‍ത്ത് റിങ് റോഡ്, ഫിഫ്ത് റിങ് റോഡ്, സിക്സ്ത് റിങ് റോഡ്, സെവന്ത് റിങ് റോഡ്, 30ാം നമ്ബര്‍ കിങ് അബ്ദുല്‍ അസീസ് റോഡ്, 40ാം നമ്ബര്‍ കിങ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ്, 50ാം നമ്ബര്‍ കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ്, 60ാം നമ്ബര്‍ ഗസ്സാലി റോഡ്, ജഹ്റ റോഡ്, ജമാല്‍ അബ്ദുല്‍ നാസര്‍ റോഡ് (മേല്‍പാലം), ശൈഖ് ജാബിര്‍ പാലം എന്നീ റോഡുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.