തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധം മികച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ചിലരും ചില മാധ്യമങ്ങളും ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ഇത്തരത്തിലുള്ളവര്‍ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
നിലവില്‍ രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില സംസ്ഥാനത്ത് 120 കേസില്‍ ഒന്നും 100 കേസില്‍ ഒന്നുമൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ദേശീയ ശരാശരി 33 കേസില്‍ ഒന്ന് എന്നതാണ്. കേരളത്തില്‍ ഇത് ആറില്‍ ഒന്ന് എന്നതാണെന്ന് ഐസിഎംആര്‍ പറയുന്നു എന്നും ലേഖനത്തില്‍ മന്ത്രി വ്യക്തമാക്കി.