കൊട്ടാരക്കര മഹാഗണപതിക്ഷേത്രം മേല്‍ശാന്തിയായി മാവേലിക്കര ജി. വാമനന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. രാവിലെ ക്ഷേത്രത്തിന് മുന്നിലായി ഒരുക്കിയ സ്ഥലത്ത് വച്ച് ക്ഷേത്രദര്‍ശനത്തിന് എത്തിയ ശക്തികുളങ്ങര സ്വദേശിയായ 8 വയസുള്ള സ്വാതിക എന്ന കുട്ടിയാണ് നറുക്കെടുത്തത്. മാവേലിക്കര തട്ടാരമ്പലം കല്ലമ്പള്ളില്‍ (മാളിക) ഇല്ലമാണ് വാമനന് നമ്പൂതിരിയുടെ സ്ഥലം. ഇപ്പോള്‍ തിരുവല്ല ഗ്രൂപ്പില്‍പ്പെട്ട ശ്രീമദ് ദ്വാരക പുഷ്ക്കരം ദേവസ്വം മേല്‍ശാന്തിയാണ് .
