കൊല്ലം: ക്ഷേത്ര കവര്‍ച്ചയ്ക്കിടെ മോഷ്ടാവ് പിടിയില്‍. തട്ടാമല മേപ്പാട്ട് ഗണപതി ക്ഷേത്രത്തിലെ വഞ്ചിയും വിളക്കുകളും അപഹരിക്കുന്നതിനിടെ ഉമയനെല്ലൂര്‍ സ്വദേശി റിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ക്ഷേത്ര തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്ത് വഞ്ചിയും, വിളക്കുകളും മാറ്റുകയായിരുന്നു. രാത്രിയില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് വന്ന പ്രദേശത്തെ യുവാക്കള്‍ റോഡരികില്‍ വഞ്ചിയും വിളക്കുകളും കണ്ടതോടെയാണ് റിയാസിനെ വളഞ്ഞത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് അതിസാഹസികമായി നാട്ടുകാരും, യുവാക്കളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇരവിപുരം പോലീസ് സ്ഥലത്തെത്തി റിയാസിനെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിലെ മറ്റൊരു വഞ്ചി കുത്തി പൊളിക്കുവാനും റിയാസ് ശ്രമിച്ചിരുന്നു. മോഷണത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെത്തി. തട്ടാമല കുളങ്ങര ബാലഭദ്രാദേവീ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിണ്ടികള്‍ മോഷ്ടിച്ചതിനു ശേഷമാണ് മേപ്പാട്ട് ക്ഷേത്രത്തിലേക്ക് എത്തിയതെന്ന് പ്രതി സമ്മതിച്ചു.
