കൊപ്പം: റോഡപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ നാടിന്റെ പലപ്രദേശങ്ങളിലുമായി കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു. പ്രദേശത്തെ പ്രധാന വളവുകളും തിരുവുകളും ഉള്ള ഭാഗങ്ങളിൽ കോൺവെക്സ് ലെൻസ് സ്ഥാപിക്കുന്നതിലൂടെ റോഡഅപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ട്. എറയൂർ മച്ചിങ്ങൽ റോഡ്, എറയൂർ പാലേക്കുന്ന് റോഡ് , ചക്കുറ്റി എറയൂർ റോഡ് കൊടുമുണ്ടകുളം, ഹൈസ്ക്കൂൾ എറയൂർ റോഡ് , എറയൂർമന വളവ് എന്നീ പ്രദേശങ്ങളിൽ കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു. പ്രവർത്തനോദ്ഘാടനം ശ്രീ ബിന്ദുലാൽ (എസ്.ഐ.കൊപ്പം പോലീസ്) നിർവ്വഹിച്ചു. എറയൂർ കൂട്ടായ്മയുടെ മറ്റു അംഗങ്ങൾ വിഷ്ണു പാക്കംതൊടി, രാജൻ സി , സന്തോഷ് തുമ്മനതൊടി , sർബു വി , വിഷ്ണു കെ , ജയന്തൻ എറയൂർ മന , ചിറക്കൽ ബിജോയ്, ജിത്തു മണ്ണിട്ടതൊടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
