Asian Metro News

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാം

 Breaking News
  • പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു പത്തനംതിട്ട:  അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുള്ള അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പത്തനംതിട്ട നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. നഗരസഭാ നിവാസികള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം....
  • 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
  • കൊട്ടാരക്കര നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കൊട്ടാരക്കര : നെല്ലിക്കുന്നത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ രാത്രിയിൽ കാണാതായി. കടത്തിണ്ണയിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിൽ നിന്നുമാണ് കാണാതായത്. രാത്രിയിൽ സമീപത്തെ തോട്ടിൽ ഫയർ ഫോഴ്സ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ മഴ ഇന്നലെ രാത്രി മുതൽ പെയ്തു...
  • സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872...
  • സര്‍ക്കാരിന് വേണ്ടി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു വൈശാഖിന് ജന്മനാടിന്റെ വിട ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍...

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാം

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാം
August 09
11:38 2021

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. 19 വാര്‍ഡുകളെ മൂന്നു സോണുകളായി തിരിച്ച് രൂപീകരിച്ച കൂട്ടായ്മയില്‍ മൂന്നു പൊലീസുകാരുടെ സേവനം ലഭ്യമാക്കിയതായി സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ വാര്‍ഡ്തല സമിതികള്‍ക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം. പഞ്ചായത്തില്‍ 332 രോഗികള്‍ ആണ് ഉള്ളത്. ഡി.സി.സിയില്‍ 33 പേരുണ്ട്.

പരവൂര്‍ നഗരസഭയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിന് ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധനകള്‍ കര്‍ശനമാക്കിയതായി സെക്രട്ടറി എന്‍.കെ.വൃജ അറിയിച്ചു. മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഡബ്ലിയു.ഐ.പി.ആര്‍. കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇവിടെ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊഴിക്കര എഫ്.എച്ച്.സി. യുമായി ചേര്‍ന്ന് നഗരസഭയിലെ വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിക്കും. ഓണത്തിന് മുന്നോടിയായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

പനയം ഗ്രാമ പഞ്ചായത്തിലെ ഡി.സി.സിയില്‍ 13പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 13126 പേര്‍ കോവിഡ് പരിശോധനകള്‍ നടത്തി. 16132 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഹോമിയോ ആയുര്‍വേദ പ്രതിരോധ മരുന്നുകളുടെ വിതരണവും നടക്കുന്നുണ്ട്. ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കമല പഞ്ചായത്ത് ഫ്‌ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 45 രോഗികള്‍ ചികിത്സയിലുണ്ട്. ഹോമിയോ പ്രതിരോധമരുന്നുകളുടെ രണ്ടാംഘട്ടം വിതരണം ആരംഭിച്ചു. വാര്‍ഡുതല ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു

പവിത്രേശ്വരത്ത് ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. ശ്രീനാരായണപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍, ആന്റിജന്‍ പരിശോധന കിറ്റ് തുടങ്ങിയവ കുടുംബരോഗ്യ കേന്ദ്രത്തിന് കൈമാറി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ആയുര്‍വേദ പ്രതിരോധ കിറ്റുകള്‍ വിതരണം നടന്നു. ഒരു വാര്‍ഡില്‍ 17 പേര്‍ക്ക് വീതം കിറ്റ് ലഭ്യമാക്കി. 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഓഗസ്റ്റ് 31നകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന്് വൈസ് പ്രസിഡന്റ് ജലജ ഗോപന്‍ പറഞ്ഞു.

കരുനാഗപ്പള്ളി നഗരസഭയിലെ ഗവ. മോഡല്‍ ഹൈസ്‌കൂളിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ 100 പേര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി. വ്യാപകമായ പരിശോധനയും അണുനശീകരണ പ്രവര്‍ത്തനങ്ങളും വാര്‍ഡുതലത്തില്‍ നടത്തുന്നുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment