വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, കൊപ്പം പഞ്ചായത്തിലെ നാലാം വാർഡ് പ്രദേശങ്ങളുൾക്കൊള്ളുന്ന കൊഴിഞ്ഞിപ്പമ്പിലെ ” കൊഴിഞ്ഞിപ്പറമ്പ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ, തരിശായി കിടന്ന രണ്ട് ഏക്കർ ഭൂമിയിൽ നെൽകൃഷിയും 4 ഏക്കർ ഭൂമിയിൽ കപ്പ മഞ്ഞൾ കൂർക്ക തുടങ്ങി പച്ചക്കറി കൃഷിക്കും തുടക്കമായി. അതോടൊപ്പം വീടുകളിലേക്ക് സ്വന്തമായി കൃഷി ചെയ്യാൻ ആവശ്യമായ പച്ചക്കറി വിത്തുകളും ഗ്രോ ബാഗും വിതരണം ചെയ്തു. വിളങ്ങോട്ടു കാവ് ക്ഷേത്രത്തിനു സമീപമുള്ള പാടശേഖരത്തിൽ നടന്ന വിത്ത് വിതക്കൽ ചടങ്ങിന് സന്നദ്ധ സേന സെക്രട്ടറി എൻ പി ഷാഹുൽഹമീദ്,കൃഷി കൺവീനർ ടി പി ഭാസ്കരൻ,ശിവദാസൻ കാലടി,കെ പി നാരായണൻ, വിപിൻ കാലടി, രാമൻ കെ മണികണ്ഠൻ കെ, നിധീഷ് കെ പി നേതൃത്വം നൽകി.
