കൊട്ടാരക്കര : മുഖ്യമന്ത്രി വാഗ്ദാനം നൽകിയ ശമ്പള പരിഷ്കരണം നടത്താത്തതിലും, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരേയും കെ എസ് ആർ ടി സി കൊട്ടാരക്കര ഡിപ്പോയിൽ കെ എസ് ടി ഇ എസ് (ബി എം എസ് )പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി ജൂൺ മാസത്തെ ശമ്പളത്തിൽ പരിഷ്കരിച്ച ശമ്പളമാണ് ജീവനക്കാർ വാങ്ങിക്കുന്നത് എന്ന് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ള വാഗ്ദാനമാണ് ലംഘിക്കപ്പെട്ടത്. പ്രതിഷേധ പ്രകടനം യൂണിറ്റ് പ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സതികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, വർക്കിംഗ് പ്രസിഡൻറ് രാജേഷ് കുമാർ, സെക്രട്ടറി അജിൽ, ലൈജു, മണികണ്ഠൻ, ശശികുമാർ, അഞ്ജു ഹരീഷ്, കലാധരൻ, അനിൽകുമാർ, അജിത് കുമാർ, ജയ് കുമാർ, ബാബു, തുടങ്ങിയവർ പ്രതിഷേധത്തിന് നേത്യത്വം നൽകി.
