തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഇന്‍സ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി. വ്യവസായങ്ങളെ കേരളത്തില്‍നിന്ന് ആട്ടിപ്പായിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി കിറ്റക്സ് തെലുങ്കാനയിലേയ്ക്കു പറന്നത് കഴിഞ്ഞ ദിവസമാണ്. അതിനെ സര്‍ക്കാര്‍ പ്രതിരോധിച്ചത് ആ ആരോപണങ്ങളില്‍ ഗൂഢാലോചന ഉണ്ടെന്ന മറുവാദം ഉയര്‍ത്തിയായിരുന്നു. ഈ ആരോപണങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധ നേടി കേരളത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്‍പ്പിച്ചപ്പോള്‍ വ്യവസായ വകുപ്പിനെ പ്രതിക്കൂട്ടിലാക്കി അടുത്ത ആരോപണവും. ഒരു ബേക്കറി തുറക്കാന്‍ കൈക്കൂലി വേണമെന്നാണ് ഉദ്യോഗസ്ഥന്റെ നിലപാട്. ഇതിനെതിരേ ശക്തമായ നിലപാടു സ്വീകരിക്കുകയാണ് മന്ത്രി എം വി ഗോവിന്ദന്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഇന്‍സ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി വരുന്നത്. കൈക്കൂലിക്കാരന് പണി കിട്ടി. ബേക്കറി യൂണിറ്റ് ആരംഭിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ നഗരകാര്യ ഡയറക്ടറോട് നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഇന്‍സ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടിക്കു നിര്‍ദ്ദേശം. ബേക്കറി യൂണിറ്റിനുവേണ്ട കെട്ടിടത്തിന്റെ തരം മാറ്റാന്‍ അപേക്ഷ നല്കിയ സംരംഭകനാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. അപേക്ഷ നല്കിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന് ഇപ്പോള്‍ കോഴിക്കോട് രാമനാട്ടുകര നഗരസഭയില്‍ സൂപ്രണ്ടായി ജോലി നോക്കുകയാണ്. തല്‍സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തു കൊണ്ട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണ വിധേയരായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സംരംഭത്തിന് ലൈസന്‍സ് നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതിമുക്ത വികസിത കേരളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.