കൊട്ടാരക്കര;; ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് പ്രമുഖ ജീവകാരുണ്യ രക്തദാന സംഘടനയായ പ്രഷസ് ഡ്രോപ്സിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ പ്രഥമ രക്ത ബാങ്ക് മെഡിക്കൽ ഓഫീസറായി ഒരുദശകത്തിലധികം സേവനമനുഷ്ഠിച്ച ഡോക്ടറും ഇപ്പോൾ മാവേലിക്കര ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവിയുമായ ഡോ:വിജയശ്രീയെ ആദരിച്ചു. അവരുടെ വസതിയിലെത്തി കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രശ്സതി പത്രം കൈമാറുകയും ചെയ്തു. ഡോക്ടർമാർ കോവിഡ് മഹാമാരി കാലത്ത് നടത്തുന്ന നിസ്തുല സേവനങ്ങളെ ചെയർമാൻ പ്രകീർത്തിച്ചു. പ്രഷ്യസ് ഡ്രോപ്സ് എന്ന രക്തദാന-ജീവകാരുണ്യസംഘടന മഹാമാരി പോലെയുള്ള ദുരിത കാലത്ത് നടന്ന സേവന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രഷ്യസ് ഡ്രോപ്സിന്റെ സേവനങ്ങളെ മറുപടി പ്രസംഗത്തിൽ ഡോക്ടർ വിജയശ്രീ അഭിനന്ദിച്ചു. ലളിതമായ ചടങ്ങിൽ പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ , അഡ്വൈസർ റ്റി . രാജേഷ് ,സജീവ പ്രവർത്തകനായ രമേശ് അവണൂർ എന്നിവർ സംബന്ധിച്ചു.
