കൊല്ലം /കൊട്ടാരക്കര; വാഹനാപകടത്തെ തുടർന്ന് കാൽമുട്ടിനു താഴെയും കാൽപാദത്തിനും ഓപ്പറേഷനു വേണ്ടി ചികിത്സാ സഹായം തേടുന്ന കൊട്ടാരക്കര അമ്പലപ്പുറം, വേലംകോണം ബാബു സദനത്തിൽ അനിതയ്ക്ക് ചികിത്സാ സഹായമായി സുമനസ്സുകൾ സ്വരൂപിച്ച് നൽകിയ 25,000 രൂപ അനിതയുടെ ഭവനത്തിലെത്തി കൊട്ടാരക്കര , നഗരസഭാ ചെയർമാൻ എ.ഷാജു കുടുംബാംഗങ്ങൾക്ക് കൈമാറി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ പ്രിൻസ് തൃക്കണ്ണമംഗൽ കൗൺസിലർ സണ്ണി ജോർജ് , പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ , അഡ്വൈസർ റ്റി . രാജേഷ്, പാലിയേറ്റീവ് കെയർ നഴ്സ് ഷൈനി എന്നിവർ സംബന്ധിച്ചു