ആലപ്പുഴ: കോവിഡ് രോഗം പിടിപെടാതിരിക്കാന്‍ കുട്ടികള്‍ക്കു പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പുറത്തുപോയി വരുന്ന കുടുംബാംഗങ്ങള്‍ കുളിച്ചതിനുശേഷമേ കുട്ടികളുമായി ഇടപഴകാവൂ. പുറത്തുനിന്നു കൊണ്ടുവരുന്ന ആഹാരസാധനങ്ങള്‍/ കളിപ്പാട്ടം എന്നിവ അണുവിമുക്തമാക്കണം.സുരക്ഷിതമെന്ന് ഉറപ്പാക്കി മുതിര്‍ന്നവര്‍ അനുവദിക്കുമ്പോള്‍ മാത്രമെടുക്കുക. വീടിനുളളിലും പരിസരത്തും സമയം ചെലവിടുക. അയല്‍വീടുകളില്‍ പോകരുത്. മറ്റ് വീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കരുത്. വീട്ടില്‍ തന്നെ കളിക്കാവുന്ന കളികളിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെടുക. വായന, കരകൗശല വസ്തുക്കള്‍ നിര്‍മിക്കുക, ചിത്രരചന, പൂന്തോട്ടം/അടുക്കളത്തോട്ടം നിര്‍മ്മിക്കുക, മുറ്റത്ത് സൈക്കിള്‍ ചവിട്ടുക എന്നിവയൊക്കെയാവാം. പുറത്തുനിന്നുള്ള സന്ദര്‍ശകരുടെ അടുത്തേയ്ക്ക് ഓടിച്ചെല്ലരുത്.
