തിരുവനന്തപുരം; കൊവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ മരണ സംഖ്യ ഉയർന്നെന്ന് കണക്കുകൾ. 2021 ൽ സംസ്ഥാനത്ത് 15,222 അധിക മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് സിവില് രജിസ്ട്രേഷന് വിഭാഗത്തിൽ നിന്നുള്ള കണക്കുകളെ ഉദ്ധരിച്ച് റിപ്പോർട്ടികൾ പുരട് വന്നു. മെയ് 31 വരെയുള്ള കണക്കാണിത്.
2020 മുതൽ മെയ് 2021 വരെയുള്ള കാലയളവിലെ ആകെയുള്ള അധികമരണങ്ങൾ 13,868 ആണ്, ഈ കാലയളവിലെ ഔദ്യോഗിക കൊവിഡ് മരണ സംഖ്യയായ 8,816 നേക്കാൾ 1.6 മടങ്ങ് കൂടുതലാണെന്ന് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഉണ്ടായ എല്ലാ അധിക മരണങ്ങളും കൊവിഡ് മൂലമല്ലെങ്കിലും ഭൂരിഭാഗവും മഹാമാരി സമയത്താണ് സംഭവിച്ചത്. മഹാമാരി സമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളും അതിന് മുൻവർഷങ്ങളിലെ ശരാശരി മരണസംഖ്യയും തമ്മിലുള്ള വ്യത്യാസമാണ് അധിക മരണങ്ങളായി കണക്കാക്കുന്നത്.അതേസമയം കർണാടകയേയും തമിഴ്നാടിനേയും അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിൽ രേഖപ്പെടുത്താതെ പോയ മരണങ്ങൾ 1.6 മടങ്ങ് ആണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2015 മുതൽ 2021 വരെ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത മരണങ്ങൾ 3,03,313 ആണ്. എന്നാൽ 2020 ഏപ്രിലിനും 2021 മെയ് നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളേക്കാൾ കുറവാണ് ഇത്. ഈ കാലയളവിനുള്ളിൽ 3,12,664 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
2020 മാർച്ച് മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ ഞങ്ങൾ മെഡിക്കൽ ബുള്ളറ്റിനിൽ ഉൾപ്പെടുത്താറുണ്ടെന്ന് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിച്ചവരുടെ കണക്കുകളും റിപ്പോർട്ട് ചെയ്തിരുന്നു. സാംക്രമിക രോഗങ്ങൾ മൂലമുള്ള എല്ലാ മരണങ്ങളും സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റി പരിശോധിക്കുകയും അതിനനുസരിച്ച് റിപ്പോർട്ടുകൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ ഇത് കൃത്യമായി കണക്കാക്കുന്നത് കേരളമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.