കാലിഫോര്‍ണിയ: അർബുദ ചികിത്സയിലും രോഗ സ്ഥിതീകരണത്തിലും പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ . രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുമ്ബുതന്നെ 50തരം അര്‍ബുദം കണ്ടെത്താന്‍ ‘ഗാലേരി’ രക്തപരിശോധനയുമായി ശാസ്ത്രജ്ഞര്‍. ക്ലിനിക്കല്‍ അടയാളങ്ങളോ ലക്ഷണമോ കാണിക്കുന്നതിന് മുമ്ബുതന്നെ മള്‍ട്ടി -കാന്‍സര്‍ സ്ക്രീനിങ് ടെസ്റ്റായി ‘ഗാലേരി’ ഉപയോഗിക്കാം.
രോഗലക്ഷണങ്ങളില്ലാത്ത 50 വയസിനും അതിന് മുകളിലുള്ളവര്‍ക്കും ഇൗ പരിശോധനയിലൂടെ നേരത്തേ രോഗം കണ്ടെത്താനാകും. അതുവഴി ജീവന് അപകടത്തിലാകുന്നത് കുറക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
യു.എസ് കാലിഫോര്‍ണിയയിലെ ഗ്രെയ്ല്‍ കമ്ബനിയാണ് പരിശോധന കിറ്റിെന്റ നിര്‍മാതാക്കള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം യു.എസില്‍ ഇവയുടെ പരിശോധന സാധ്യമാക്കിയിരുന്നു. ഇത് സ്തനം, സെര്‍വിക്കല്‍, മൂത്രസഞ്ചി, ശ്വാസകോശം, കുടല് അര്‍ബുദങ്ങള്‍ക്ക് നിലവിലുള്ള സ്ക്രീനിങ് നടപടികള്‍ക്ക് അനുബന്ധമായിരിക്കും. ഒരൊറ്റ രക്തപരിശോധനയിലൂടെ 50തരം അര്‍ബുദം കണ്ടുപിടിക്കാമെന്ന് ഗലേരിയുടെ ക്ലിനിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
രക്ത സാമ്ബിളുകളിലെ ഡി.എന്‍.എയില്‍ നടത്തുന്ന പരിശോധനയിലൂടെയാകും രോഗനിര്‍ണയം. ഗ്രെയ്ല്സിെന്റ ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണങ്ങള്‍ക്ക് 1,34,000 പേരാണ് പെങ്കടുത്തത്. പരിശോധനയില്‍ അര്ബുദത്തിെന്റ സ്ഥാനം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
രക്തപരിശോധനയിലൂടെ അര്ബുദത്തിെന്റ ഒരു സിഗ്നല്‍ കണ്ടെത്തുന്നതിനൊപ്പം ഉയര്‍ന്ന കൃത്യതയോടെ ശരീരത്തില്‍ എവിടെയാണ് ഇതെന്ന് കണ്ടുപിടിക്കാനും സാധിക്കുന്നതായി ചീഫ് മെഡിക്കല്‍ ഒാഫിസര്‍ ഡോ. ജോഷ്വ ഒാഫ്മാന് പറയുന്നു. രോഗനിര്‍ണയത്തിനും പരിചരണത്തിനുമായി അടുത്ത ഘട്ടങ്ങള്‍ നിര്‍ണയിക്കാന്‍ ഇത് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിലില്ല. കരള്‍, പാന്‍ക്രിയാസ്, അന്നനാളം തുടങ്ങിയ മാരക അര്‍ബുദം നേരത്തേ കണ്ടെത്താന്‍ സാധിക്കാറില്ല. നേരത്തേ, ഇൗ അര്‍ബുദം കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനും കഴിയും.