കൊട്ടാരക്കര : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് (ബി ) കൊട്ടാരക്കര യിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിനു മുന്നിൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കാർ ജനജീവിതം ദുസ്സഹം ആക്കിയെന്നും, കുത്തകൾക്കു വേണ്ടി രാജ്യം മോഡി സർക്കാർ തീറെഴുതി എന്നും ധർണ്ണ ഉത്ഘാടനം ചെയ്ത പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു പറഞ്ഞു. ജേക്കബ് വര്ഗീസ് വടക്കടത്തു അധ്യക്ഷത വഹിച്ചു . കെ. പ്രഭാകരൻ നായർ, നീലേശ്വരം ഗോപാല കൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി നായർ, പെരുംകുളം സുരേഷ്, കെ. എസ്. രാധാകൃഷ്ണൻ, കരീം,തൃക്കണ്ണമംഗൽ ജോയ്കുട്ടി, വല്ലം രതീഷ്, ഓംകാർ, കുഞ്ഞുമോൻ, വനജ രാജീവ്, മിനികുമാരി തുടങ്ങി യവർ പങ്കെടുത്തു
