ഇന്ത്യയില്‍ കണ്ടുവരുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചു . ഡെല്‍റ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗികള്‍ക്ക് നല്കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
യു.കെ സര്‍ക്കാരിനു കീഴില്‍ വരുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നത്. പഠന റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ ഏഴു വരെ ആറു പേരിലാണ് ഈ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത് . വളരെ വേഗത്തിലാണ് ഈ വകഭേദത്തിന്റെ വ്യാപനമെന്നും പഠനങ്ങള്‍ പറയുന്നു.
