കൊല്ലം: കൊല്ലത്ത് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 8.1 കിലോ കഞ്ചാവ് പിടികൂടി. മുമ്പ് കഞ്ചാവ് കേസിലെ പ്രതിയായ ഇരവിപുരം ഗൗരിമന്ദിരം വീട്ടില്‍ രാജേഷ് (34) ആണ് പിടിയിലായത്. മൊത്ത വില്പനക്കായി വാങ്ങാന്‍ വരുന്നയാളെ പ്രതീക്ഷിച്ചുനില്ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ. നൗഷാദിന, ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ ടി. രാജീവും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. രാജേഷ് വന്‍തോതില്‍ തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് വരുത്തി മൊത്തവില്പന നടത്തി വരുന്നതായി ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി എക്സൈസ് ഷാഡോ ടീമിനെ രഹസ്യനിരീക്ഷണത്തിന് നിയോഗിച്ചിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടിച്ചത്.
രണ്ട് ദിവസം മുമ്പ് തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി ലോറിയിലെത്തിച്ച 10 കിലോ കഞ്ചാവ് 1.6 ലക്ഷം രൂപക്കാണ് പ്രതി വാങ്ങിയത്. കടവൂര്‍ ഭാഗത്തുള്ള ഒരാള്‍ക്ക് എട്ട് കിലോ രണ്ട് ലക്ഷം രൂപക്ക് കൊടുക്കുന്നതിന് കാത്തുനില്ക്കുമ്ബോഴാണ് പിടികൂടിയത്. ബാക്കി കഞ്ചാവ് വിറ്റു.