കോട്ടയം: മണിമല പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി താലൂക്കിലെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ എന്‍ പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്. ചങ്ങനാശ്ശേരിയിലെ ഓഫിസിലേയ്ക്ക് പോവുന്നതിനായാണ് ഇദ്ദേഹം വീട്ടില്‍നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ബാഗും ചെരുപ്പും മണിമല പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടുകയായിരുന്നു. ബാഗില്‍നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ടുദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. പാലത്തില്‍നിന്ന് പ്രകാശന് എടുത്തുചാടുന്നത് കണ്ട അസം സ്വദേശി പിന്നാലെ ചാടിയെങ്കിലും ശക്തമായ ഒഴുക്കുമൂലം രക്ഷിക്കാായില്ല. പോലിസും ഫയര്‍ഫോഴ്സും സ്കൂബാ ടീമും രണ്ടുദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. ഈരാറ്റുപേട്ടയില്‍നിന്നെത്തിയ നന്മക്കൂട്ടം പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്.
