Asian Metro News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 97 കുപ്പി മദ്യം പിടികൂടി: രണ്ടുപേർ അറസ്റ്റിൽ

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 97 കുപ്പി മദ്യം പിടികൂടി: രണ്ടുപേർ അറസ്റ്റിൽ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും  97 കുപ്പി മദ്യം പിടികൂടി: രണ്ടുപേർ അറസ്റ്റിൽ
June 08
17:31 2021

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇന്ന് ട്രയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടയിൽ ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ നിന്നും അനധികൃതമായി കടത്തികൊണ്ട് വന്ന 60 കുപ്പികളിലായി 37 ലിറ്ററോളം വരുന്ന വിദേശ മദ്യം ആറ്റിങ്ങൽ സ്വദേശിയായ പട്ടാളക്കാരനിൽ നിന്നും പിടികൂടി.
തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലം റെയിൽവേ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപത്ത് സംശയാസ്പദമായി കാണപ്പെട്ട ആളിൽ നിന്നും 37 കുപ്പികളിലായി 26 ലിറ്ററോളം വരുന്ന വിദേശമദ്യകുപ്പികളും കണ്ടെടുത്തു . ആകെ 64 ലിറ്ററോളം വരുന്ന 97 കുപ്പി അനധികൃത വിദേശ മദ്യം പിടികൂടി.
പ്രതികളെ അബ്കാരി വകുപ്പുകൾ ചുമത്തി കേസ്സുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡുചെയ്തു.
കേരളാ റെയിൽവേ പോലീസ് എസ പി ശ്രീ ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഡി വൈ എസ പി മാരായ പ്രശാന്ത് , ജോർജ് ജോസഫ് , സി ഐ ഇഗ്നേഷ്യസ് എന്നിവരുടെനേതൃത്വത്തിൽ കൊല്ലം ആർ പി എസ എസ ഐ രമേഷ് , രവികുമാർ , രതീഷ് ,സതീഷ് ചന്ദ്രൻ, സജിൽ,മുകേഷ് മോഹൻ ,അനീഷ് എന്നിവരാണ് പ്രതികളെ പിടി കൂടിയത് .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment