വയനാട് ; കോവിഡ് രോഗ ടെസ്റ്റ് പോസ്റ്റിവ് റേറ്റ് കുറക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 5 മുതല്‍ 9 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയില്‍ പോലീസ് പരിശോധന ശക്തമാക്കാന്‍ എല്ലാ SHO മാര്‍ക്കും സബ് ഡിവിഷണല്‍ DYSP മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും അനാവശ്യ യാത്രകള്‍ അനുവദിക്കുന്നതല്ല. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ സത്യവാങ്മൂലം എഴുതിയുള്ള യാത്ര അനുവദിക്കൂ. അല്ലാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും യാത്രപാസ് ഉണ്ടായിരിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ ഇ-പാസും വളരെ അത്യാവശ്യകര്യങ്ങള്ക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. അതുപോലെ ടാക്സി-കാര്‍, ഓട്ടോ വാഹനങ്ങള്‍ക്ക് ഹോസ്പിറ്റല്‍ എമാര്ജന്സി, വാക്സിനേഷന് ആവശ്യങ്ങള്‍ ഒഴിച്ച് മറ്റ് സാഹചര്യങ്ങളില്‍ ഗതാഗതം നടത്താന്‍ അനുവദിക്കുന്നതല്ല. അനധികൃതമായി ടൌണുകളിലെ ടാക്സി സ്റ്റാന്റുകളിലും മറ്റും ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ നടപടി സ്വീകരിക്കുന്നതാണ്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടി നിന്നാല്‍ കച്ചവടസ്ഥാപന ഉടമ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി എടുക്കുകയും കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതുമാണ്. ജില്ലയിലെ ബേക്കറികളില്‍ പാര്‍സല്‍ നല്ക്കുന്നതിന് പുറമെ ഷോപ്പില്‍ വെച്ചു കഴിക്കുന്നതിന് ചായയും മറ്റും നല്ക്കുന്ന സാഹചര്യമുണ്ടായാല്‍ അത്തരം ബേക്കറി ഉടമക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതും ഷോപ്പ് അടപ്പിക്കുന്നതുമാണ്.
കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ യാതൊരുവിധ പ്രതിഷേധ സമരങ്ങളോ, പ്രതിരോധ സമരങ്ങളോ അംഗസംഖ്യ എത്രയായാലും അനുവദിക്കുന്നതല്ലാ എന്നും നിര്‍ദേശം ലംഘിച്ച് സമരങ്ങളോ മറ്റോ നടത്തുന്നവര്‍ക്കെതിരെയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
.വാർത്ത ; നൂഷിബാ വയനാട്