തിരുവനന്തപുരം: ബജറ്റിലെ പല പ്രഖാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതരത്തിലും അവക്തമായിട്ടുമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാറിന്റെ ബജറ്റും നയപ്രഖ്യപനവും തമ്മില്‍ രാഷ്ട്രീയത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞു. ബജറ്റിന്റെ പവിത്ര തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയം നിറച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം പ്രതിപക്ഷം നിർദേശിച്ച ചില കാര്യങ്ങൾ ഉൾക്കൊള്ളിച്ചതിൽ നന്ദി രേഖപ്പടുത്തുകയും ചെയ്തു.മൂന്നാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇപ്പോള്‍ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. ഒന്നാം ഉത്തേജന പാക്കേജ് മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. കാപട്യം കുത്തിനിറച്ചിരിക്കുന്ന ബജറ്റ് ആണെന്നും സതീശൻ പറഞ്ഞു.
