Asian Metro News

100 ലിറ്റർ കർണ്ണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

100 ലിറ്റർ കർണ്ണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ

100 ലിറ്റർ  കർണ്ണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ
June 04
11:53 2021

ചെർപ്പുളശ്ശേരി : അനധികൃതമായി കേരളത്തിലേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യം പോലീസ് പിടികൂടി. പത്തിരിപ്പാല , മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാൻ(27) എന്നിവരെ ചെർപ്പുളശ്ശേരി, പാലക്കാട് പോലീസ് അറസ്റ്റു ചെയ്തു.

ലോക്ക് ഡൗണിനോടനുബന്ധിച്ച് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ചെർപ്പുളശ്ശേരി പോലീസും സംയുക്തമായി ഇന്നലെ രാത്രി തൂത പാലത്തിനു സമീപം നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പിടികൂടിയത്. മിനിലോറിയുടെ ബോഡിയുടെ അടിയിൽ ബാഗുകളിലാക്കി കെട്ടിവെച്ച നിലയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.

കർണ്ണാടകയിൽ 400 രൂപക്ക് ലഭിക്കുന്ന ഒരു ലിറ്റർ മദ്യം കേരളത്തിൽ 3000 രൂപക്കാണ് വിറ്റഴിക്കുന്നത്. ബാറും, ബിവറേജസ് ഔട്ട്ലറ്റ് കളും പൂട്ടിയതോടെ വലിയ തോതിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിദേശമദ്യം ഒഴുകുന്നത്. കൂടാതെ മലയോര മേഖലകൾ കേന്ദ്രീകരിച്ച് വ്യാജ വാറ്റും കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടായിരിക്കും.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ DYSP C.D. ശ്രീനിവാസൻ , ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ അമീർ അലി SCPO സജീഷ് CPO മാരായ ഉമ്മർ, ശശിധരൻ, കൃഷ്ണകുമാർ , ഡ്രൈവർ SCPO ശങ്കരനാരായണൻ, ഹോം ഗാർഡ് വിനോദ് ,സൈബർ സെൽ scpo വിനീത് ,ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T. R. സുനിൽ കുമാർ, R. കിഷോർ, R. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment