കൊട്ടാരക്കര : കടലാവിള ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് സാരമായ പരിക്കേറ്റു. നെല്ലിക്കുന്നം ഭാഗത്തു നിന്നു വന്ന കാർ കൊട്ടാരക്കരയിൽ നിന്നും നെല്ലിക്കുന്നത്തേയ്ക്കു പോയ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇടിച്ചിടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ അടുത്ത വീടിൻ്റെ ചുറ്റു മതിൽ ഇടിച്ചു തകർത്തു. കാറിൻറെ ടയർ പൊട്ടിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടി കൂടിയത്.
