ഹരിപ്പാട്: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മണലുമായി വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് വയസ്സുള്ള കുട്ടി അടക്കമാണ് മരിച്ചത്. പുലർച്ചെ മൂന്നര ശേഷം കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കായകുളത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വന്ന ഇന്നോവ കാറാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്.
കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര ആനക്കോട്ടൂർ സ്വദേശി ഉണ്ണിക്കുട്ടൻ (26) കായംകുളം സ്വദേശികളായ 25 വയസ്സുള്ള അയിഷ ഫാത്തിമ , മകൻ അഞ്ച് വയസ്സുള്ള ബിലാൽ, എന്നിവർ തൽക്ഷണം മരിച്ചു. കാറോടിച്ചിരുന്ന റിയാസ് (27) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന കൊട്ടാരക്കര വല്ലം സ്വാദേശി അജ്മി അൻസിഫ്, എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും കത്തിയും കണ്ടെത്തി: രണ്ട് പേർ കാപ്പ ചുമത്തിയവർ. അടുത്തിടെ കൊട്ടാരക്കരയിൽ ലോക്ക് ഡൗൺ പരിശോധനക്കിടെ പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിക്കുകയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കടത്ത് പ്രതികളുമായും ഇവർക്ക് ബന്ധമുണ്ട്.