കൽപ്പറ്റ :വയനാട്ടിലെ വിവിധഭാഗങ്ങളിൽ വിൽപ്പനക്കായി കൊണ്ടുവന്ന 14 കിലോയോളം കഞ്ചാവ് കൽപ്പറ്റ എസ് പി അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം പിടികൂടി.
കഞ്ചാവ് കടത്തിയ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശി പ്രജിത്ത് (21) ഇടുക്കി തൊടുപുഴ സ്വദേശി റോബിൻ (27) എന്നിവരെ അറസ്റ്റ് ചെയ്തു. കേന്ദ്രീയ വിദ്യാലയത്തിന്റെ അടുത്തുള്ള സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തിൽ കാറിന്റെ വിവിധ ഭാഗങ്ങളിലും, ബാഗുകളിലുമായി 28 പൊതി കളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . സ്പെഷ്യൽ ടീം അംഗങ്ങളായ എസ് ഐ ജയചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാൻ, കെ കെ വിപിൻ, രാഗേഷ് കൃഷ്ണ, ഷൈൻ എംപി, കൽപ്പറ്റ എസ് ഐ ദീപ്തി എന്നിവരാണ് പ്രതികളെ പിടികൂടിയത്
.വാർത്ത ; നൂഷിബാ ,വയനാട്