കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപെട്ട കൊട്ടാരക്കര സ്വദേശി ഉണ്ണികുട്ടന്റെ മൃത ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയാണ് പ്രതിഷേധ ങ്ങൾക്കിടയാക്കി യിരിക്കുന്നത്. മുപ്പത്തോളം ആംബുലൻസുകൾ വിലപയാ ത്രയോടൊപ്പം പങ്കുചേർന്ന് ഉച്ചത്തിൽ അപായ സൂചകമായ ശബ്ദത്തോടെ കടന്നുവരുകയായിരുന്നു. രോഗികളില്ലാതെ സൈറൻ മുഴക്കരുതെന്ന നിയമം നിലനിൽക്കെയാണ് ആംബുലൻസുകളുടെ നിയമലംഘനം ഉണ്ടായിരിക്കുന്നത്.
25 ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കൊട്ടാരക്കര സി. ഐ അറിയിച്ചു. കോവ്ഡ് നിയമലംഘനങ്ങൾക്കെതിരെ യാണ് കേസെടുത്തിരിക്കുന്നത്.