കൊട്ടാരക്കര : ലോക്ക് ഡൌണിന്റെ പശ്ചാതലത്തിലും പ്രകൃതിക്ഷോപത്താലും മുഴുപട്ടിണിയിലേക്കും, കടുത്തസാമ്പത്തിക ബാധ്യതകളിലേക്കും പോകുന്ന മത്സ്യബന്ധന വിപണന അനുബന്ധ തൊഴിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവണ്മെന്റ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലക്ഷകണക്കിന് ആളുകളുടെ തൊഴിലും വരുമാനവും നഷ്ടമാവുകയും അതുവഴി ജീവിത സാഹചര്യം കൂടുതൽ ദുരിതത്തിലാകുകയും ചെയ്യുന്ന അവസ്ഥയിൽ ഉപാതികളോടെയെങ്കിലും പരമ്പരാഗത മത്സ്യ ബന്ധനത്തിനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിപണനങ്ങൾക്കും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേധനം നൽകിയതായും സാബു കൊട്ടാരക്കര അറിയിച്ചു