ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂലൈയോടെ കുറയുമെന്ന് പഠനം. മൂന്നാം തരംഗം ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5 ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരം ആകുമെന്നും സമിതി പ്രവചിക്കുന്നു. വാക്സിന് കൂടുതല്‍ പേര്‍ക്ക് നല്കിയാല് കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാമെന്നും പഠനത്തില്‍ പറയുന്നു.
