ന്യൂഡൽഹി : രാജ്യത്തു കോവിഡ് രണ്ടാം തരംഗം അതിവ്യാപനം രൂക്ക്ഷമാകുന്ന സാഹചര്യത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കുട്ടികളെ കോവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങള്‍ ഉടന്‍ വര്‍ധിപ്പിക്കണമെന്നും രാഹുല്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. “വരാനിരിക്കുന്ന നാളുകളില്‍ കുട്ടികളെ കൊറോണയില്‍ നിന്നും സംരക്ഷിക്കണം. ഇതിനായി ശിശുരോഗ ആരോഗ്യ കേന്ദ്രങ്ങള്‍, വാക്സിന്, ചികിത്സ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ മുതല്‍ തയ്യാറാക്കേണ്ടതാനെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്കായി ഈ ഉറക്കത്തില്‍ നിന്നും നിലവിലുള്ള മോദി ‘സിസ്റ്റം’ അടിയന്തിരമായി ഉണരേണ്ടതുണ്ടെന്നും രാഹുല്‍ തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.
