വടകര: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അറുകൊലക്ക് ചൊവ്വാഴ്ച ഒമ്ബതു വര്‍ഷം. ടി.പി. ചന്ദ്രശേഖരെന്റ ഓര്മ പുതുക്കുകയാണ് ഒഞ്ചിയം. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന് വള്ളിക്കാടുവെച്ച് വധിക്കപ്പെട്ടത്.
ഇടത് ബദല്‍ ശക്തിപ്പെടുത്താന്‍ ചന്ദ്രശേഖരെന്റ നേതൃത്വത്തില്‍ 2008ലാണ് ആര്.എം.പി രൂപവത്കരിച്ചത്. പിന്നീട് ആര്.എം.പി ദേശീയ അടിസ്ഥാനത്തില്‍ ആര്.എം.പി.ഐ ആയി മാറുകയുണ്ടായി. ആര്.എം.പി.ഐയിലൂടെ ടി.പിയുടെ സഹധര്‍മിണി കെ.കെ. രമ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമാണെങ്കിലും ആര്.എം.പി ഉയര്‍ത്തുന്ന രാഷ്ട്രീയം രമയിലൂടെ ചര്‍ച്ചയാവുകയാണ്.
ടി.പി യുടെ ഓര്മ പുതുക്കല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രഭാതഭേരി നടക്കും. അനുസ്മരണത്തിെന്റ ഭാഗമായി ഓണ്‍ലൈനില്‍ നേതാക്കള്‍ സംസാരിക്കും.
