കൊട്ടാരക്കര: കോവിഡ് ബാധിതരായ മൂന്നു പ്രതികളുമായി സബ്ജയിലിനു മുന്നിൽ കൊട്ടാരക്കര പോലീസ് കാത്തുനിന്നത് മൂന്നുമണിക്കൂർ. ജയിലധികൃതർ നടപടിക്രമങ്ങൾ വൈകിപ്പിച്ചു എന്നാണ് പരാതി തുടർന്ന് കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇവരെ നെയ്യാറ്റിൻകര ജയിലിലേക്ക് മാറ്റി.തിരുവന്തപുരം കല്ലമ്പലത്തു പിടിയിലായ ആറു വാഹന മോഷണ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊട്ടാരക്കര പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തെളിവെടുപ്പിന് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു തുടർന്ന് പ്രതികളെ കൊട്ടാരക്ക സബ്ജയിലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു. കോടതിയിൽ ഹാജരാകുന്നതിന് മുന്നേ നടത്തിയ ആന്റിജൻ ടെസ്റ്റിൽ മൂന്ന് പ്രതികൾക്കും കോവിഡ് പോസിറ്റീവ് എന്ന് തെളിഞ്ഞു . പി പി യി കിറ്റ് ധരിച്ച പ്രതികളുമായി 4 .40 ന് പ്രതികളുമായി പോലീസ് ജയിലിൽ എത്തിച്ചേർന്ന്നിരുന്നു ജയിൽ അധികൃതർ നടപടികൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ലഎന്നാണ് പരാതി. കോവിഡ് ബാധിതരായ പ്രതികളെ പാർപ്പിക്കുന്ന നെയ്യാറ്റിൻകര ജയിലിലേക്ക് മാറ്റാൻ നിർദേശിച്ചു.
