മലപ്പുറം: കോവിഡ്ഇന്റെ അതിവ്യാപനം രൂക്ഷമാവുന്നു സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ റെസ്റ്റുകൾക്കും സേവനങ്ങൾക്കും ഭാഗികമായ നിരോധനം ഏർപ്പെടുത്തിയാതായി മലപ്പുറം ആര്‍ടിഒ കെ ജോഷി അറിയിച്ചു. ജില്ലയിലെ ആര് ടി ഓഫിസ്, സബ് ആര്‍ടി ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്നസ്, രജിസ്ട്രേഷന് പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും 2021 ഏപ്രില്‍ 21 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്. സാമൂഹ്യ അകലവും ആരോഗ്യ സംരക്ഷയും ഉറപ്പുവരുത്തുന്നതിന് ഭാഗമായിയാണ് നടപടി എന്നും അറിയിച്ചു. നിരോധനമുള്ള രണ്ടാഴ്ച്ചത്തേക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഈ കാലയളവില്‍ അനുവദിക്കൂവെന്നും മലപ്പുറം ആര്.ടി.ഒ പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകള്‍ക്ക് പുറത്തുള്ള പെട്ടികളില്‍ നിക്ഷേപിക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണം. സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന കാലയളവില്‍ ഫോണ്‍ വഴിയുള്ള അന്വേഷണങ്ങള്‍ക്ക് ഓഫിസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
